കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം

കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തം. കർഷകരുടെ ദേശീയ പണിമുടക്കിന്റെ ഭാഗമായി വിവിധയിടങ്ങളിൽ ദേശീയ പാതയും റെയിൽ പാളങ്ങളും പ്രതിഷേധക്കാർ ഉപരോധിച്ചു. കേന്ദ്രസർക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായാണ് പലരും നിരത്തിലിറങ്ങിയത്. പ്രതിഷേധം ശക്തമായാൽ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹവും രംഗത്തുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പന്ത്രണ്ട് സംഘടനകളാണ് കാർഷിക ബില്ലുകൾ പാസാക്കിയതിനെതിരെ പ്രക്ഷോഭ രംഗത്തുള്ളത്. പഞ്ചാബിൽ ഭാരതീയ കിസാൻ യൂണിറ്റിന്റേയും റവല്യൂഷണറി മാക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടേയും നേതൃത്വത്തിൽ അമൃത്സർ-ഡൽഹി ദേശീയ പാത ഉപരോധിച്ചു. കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ റെയിൽ പാളങ്ങൾ ഉപരോധിച്ചു.
#WATCH Patna: Rashtriya Janata Dal leader Tejashwi Yadav drives a tractor, as he takes part in the protest against #FarmBills passed in the Parliament. #Bihar pic.twitter.com/3CanJjtGo4
— ANI (@ANI) September 25, 2020
കർണാടകയിൽ സ്റ്റേറ്റ് ഫാർമേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.
ബിഹാറിൽ പോത്തിന്റെ പുറത്തേറിയാണ് കർഷകർ സമരത്തിനെത്തിയത്. ആർജെഡി നേതാക്കളാ തേജസ്വി യാദവും പ്രതാപ് യാദവും ട്രാക്ടർ ഓടിച്ചാണ് കർഷക പ്രതിഷേധത്തിന് പിന്തുണ അറിയിച്ചത്.
പണിമുടക്കിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബില്ലുകൾക്കെതിരെ പ്രതിപക്ഷ കക്ഷികൾ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. 28ന് സംസ്ഥാന തലത്തിൽ പാർട്ടി നേതാക്കളും പ്രവർത്തകരും രാജ്ഭവനുകളിലേക്ക് പ്രകടനം നടത്തും.
Story Highlights – Farm bill, Protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here