‘കൊവിഡിനെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷം അപഹസിക്കാൻ ശ്രമിച്ചു’; ആരോഗ്യമന്ത്രി കെ.കെ ശൈലജ

കൊവിഡിനെ ചെറുക്കാൻ നടത്തിയ ശ്രമങ്ങളെ പ്രതിപക്ഷം അപഹസിക്കാൻ ശ്രമിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രതിപക്ഷ നീക്കങ്ങൾ വലിയ കുറ്റകൃത്യമാണെന്നും ദുർബലപ്പെടുത്തുന്നുവെന്നും വിമർശനം. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് ആൾമാറാട്ടം നടത്തിയത് ഗുരുതര കുറ്റമാണെന്നും മന്ത്രി പ്രതികരിച്ചു.

പേര് മാറ്റി നൽകി ഓരോത്തരും രോഗം വിവരം ഒളിച്ചുവച്ചാൽ കേരളത്തിന്റെ സ്ഥിതി എന്താകും. വമ്പിച്ച രേഗ വ്യാപനത്തിനും പ്രായമായവരുടെ കൂട്ടത്തോടെയുള്ള മരണത്തിനും ഇതു കാരണമാകും. വിദ്യാഭ്യാസമുള്ള ആളുകളിൽ നിന്നും ചെറുപ്പക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന കാര്യങ്ങളല്ല ഇവയൊന്നും. ഇത്തരം കാര്യങ്ങൾ ആവർത്തിക്കുകയും അനുവദിക്കുകയും അരുത്.

ഒരു വാക്‌സിൻ കണ്ടുപിടിക്കുന്നതുവരെ ലോകം മുഴുവൻ അനുഭവിക്കുകയാണ് ഈ മഹാമാരി. 10 ലക്ഷത്തിന് 130 എന്ന തോതിലാണ് കർണാടകയിൽ മരണ സംഖ്യ. കേരളത്തിൽ 10 ലക്ഷത്തിന് 17 എന്ന തോതും. കഠിന പ്രയത്‌നം കൊണ്ടാണ് മരണ നിരക്ക് കുറയ്ക്കാനായത്. രോഗ ബാധിതരുടെ എണ്ണം കൂടിയാൽ കിടക്കകൾ ലഭിക്കാനില്ലാതാകും. മഹാമാരി കഴിഞ്ഞ് ജീവനോടെയുണ്ടെങ്കിൽ അന്ന് തമ്മിൽ തല്ലാമെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights ‘Opposition tries to ridicule attempts to oppose covid’; Health Minister KK Shailaja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top