സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് 21 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത് 21 മരണം. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 656 ആയി. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താകുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
തിരുവനന്തപുരം അരുവിക്കര സ്വദേശി കെ. മോഹനൻ (60), ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രൻ (45), പത്തനംതിട്ട തിരുവല്ല സ്വദേശി വി. ജോർജ് (73), ആലപ്പുഴ അമ്പലപ്പുഴ സ്വദേശിനി സരസ്വതി (83), കായംകുളം സ്വദേശിനി റെജിയ ബീവി (54), ആലപ്പുഴ സ്വദേശി കെ.ജി. രവീന്ദ്രനാഥ് (42), ആലപ്പുഴ സ്വദേശി കെ. ഗിരീരാജ് (54), എറണാകുളം വെസ്റ്റ് കടുങ്ങല്ലൂർ സ്വദേശി അഭിലാഷ് (43), പനയിക്കുളം സ്വദേശി പാപ്പച്ചൻ (71), വൈപ്പിൻ സ്വദേശി ഡെന്നീസ് (52), തൃശൂർ കൊറട്ടി സ്വദേശി മനോജ് (45), മടത്തുങ്ങോട് സ്വദേശിനി റിജി (35), മലപ്പുറം അതവനാട് സ്വദേശി മുഹമ്മദ്കുട്ടി (64), കണ്ണമംഗലം സ്വദേശി പാത്തുമുത്തു (75), വെളിമുക്ക് സ്വദേശി അബ്ദു റഹ്മാൻ (51), കാസർഗോഡ് മാഥൂർ സ്വദേശി മുസ്തഫ (55), അടുകാർഹാപി സ്വദേശിനി ലീല (71), കാസർഗോഡ് സ്വദേശി ഭരതൻ (57), മഞ്ചേശ്വരം സ്വദേശി അഹമ്മദ് കുഞ്ഞി (69), പീലിക്കോട് സ്വദേശി രാജു (65), മീഞ്ച സ്വദേശി ഉമ്മർ (70) എന്നിവരാണ് മരണമടഞ്ഞത്. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
Read Also :ഇന്ന് 7006 പേർക്ക് കൊവിഡ്; തിരുവനന്തപുരം രോഗം സ്ഥിരീകരിച്ചത് 1050 പേർക്ക്
അതേസമയം, സംസ്ഥാനത്ത് ഇന്ന് 7,006 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ തിരുവനന്തപുരം ജില്ലയിലാണ്. തിരുവനന്തപുരത്ത് 1,050 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം 826, എറണാകുളം 729, കോഴിക്കോട് 684, തൃശൂർ 594, കൊല്ലം 589, പാലക്കാട് 547, കണ്ണൂർ 435, ആലപ്പുഴ 414, കോട്ടയം 389, പത്തനംതിട്ട 329, കാസർഗോഡ് 224, ഇടുക്കി 107, വയനാട് 89 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.
Story Highlights – Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here