കൊവിഡ് 19 വാക്സിൻ വികസിപ്പിക്കാനുള്ള ചൈനയുടെ പദ്ധതി മുന്നേറ്റത്തിലെന്ന് അധികൃതർ

കൊവിഡ് 19 വാക്സിൻ വികസിപ്പിക്കാനുള്ള ചൈനയുടെ പദ്ധതി മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ. ഈ വർഷം അവസാനത്തോടെ 60 കോടിയിൽ അധികം ഡോസുകൾ ഉത്പാദിപ്പിക്കാനാണ് പദ്ധതിയെന്നും ചൈനീസ് ആരോഗ്യ വകുപ്പ് അധികൃതർ വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2021 മുതൽ കുറഞ്ഞത് 100 കോടി വാക്സിനുകൾ പ്രതിവർഷം ഉത്പാദിപ്പിക്കാനാണ് പദ്ധതി. നിലവിൽ 11 ചൈനയുടെ വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ മൂന്നണ്ണം മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. വാക്‌സിന്റെ ഗവേഷണവും വികസിപ്പിക്കലും മുന്നേറിക്കൊണ്ടിരിക്കുകയാണ്. മികച്ച നിലവാരത്തിലുള്ളവയാണ് ഗുരുതര പ്രത്യാഘാതങ്ങളൊന്നുമില്ലെന്നും ശാസ്ത്ര സാങ്കേതിക മന്ത്രാലയ പ്രതിനിധി വു യുവാൻബിൻ പറഞ്ഞു.
മാത്രമല്ല, ചൈനയിലെ ഹൈറിസ്‌ക് മേഖലകളിൽ പ്രവർത്തിക്കുന്ന അവശ്യജോലിക്കാർക്ക് ജൂലൈ മുതൽ വാക്സിൻ നൽകി വരുന്നുണ്ട്. പദ്ധതിയ്ക്ക് ലോകാരോഗ്യ സംഘടനയുടെ പിൻതുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights – china plan to develop covid vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here