ഐപിഎൽ: സൺറൈസേഴ്‌സിനെതിരെ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഇന്ത്യൻ പ്രീമിയർ ലീഗ് പതിമൂന്നാം സീസണിലെ എട്ടാം മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഏഴ് വിക്കറ്റ് ജയം. 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 145 റൺസാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് അടിച്ചെടുത്തത്. 62 പന്തുകളിൽ 70 റൺസെടുത്ത ശുഭ്മാൻ ഗീൽ ആണ് കൊൽക്കത്തയുടെ ടോപ് സ്‌കോറർ.

143 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ സുനിൽ നരെയ്‌നിന്റെ വിക്കറ്റ് നഷ്ടമായി. ഖലീൽ അഹമ്മദിനാണ് വിക്കറ്റ്. തുടർന്ന് വന്ന നിതീഷ് റാണും ശുഭ്മാൻ ഗില്ലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മികച്ച ഫോമിൽ നിൽക്കുന്നതിനിടെ നടരാജൻ എറിഞ്ഞ ആദ്യ ഓവറിൽ റാണ പുറത്തായി. പതിമൂന്ന് പന്തുകളിൽ നിന്ന് 26 റൺസാണ് റാണ നേടിയത്. മികച്ച പ്രകടനവുമായി 5.4 ഓവറിൽ ശുഭ്മാൻ കൊൽക്കത്തയെ 50 റൺസ് കടത്തി.നിതീഷ് റാണയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിനും മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. മൂന്ന് പന്ത് നേരിട്ട ദിനശ് കാർത്തിക്ക് റൺസൊന്നും എടുക്കാതെ പുറത്തായി. ഒരു ഭാഗത്ത് വിക്കറ്റുകൾ വീഴുമ്പോഴും സ്‌കോർ താഴാതെ കൊൽക്കത്തയെ പിടിച്ചു നിർത്തിയത് ശുഭ്മാൻ ഗില്ലാണ്.

ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സിന് വേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണറും ജോണി
ബെയർസ്‌റ്റോയും മികച്ച സ്‌കോർ നേടുമെന്ന് കരുതിയെങ്കിലും പാറ്റ് കമ്മിൻസ് അത് പൊളിച്ചു. തുടർന്ന് ക്രീസിലെത്തിയ മനീഷ് പാണ്ഡെ വാർണറുമായി ചേർന്ന് പതിയെ ഇന്നിങ്‌സ് കരകയറ്റാൻ ശ്രമിച്ചു. എന്നാൽ മികച്ച രീതിയിൽ ബാറ്റുചെയ്തുകൊണ്ടിരുന്ന വാർണറെ മടക്കി വരുൺ ചക്രവർത്തി കളി കൊൽക്കത്തയ്ക്ക് അനുകൂലമാക്കി. 30 പന്തുകളിൽ നിന്നും 36 റൺസാണ് വാർണർ നേടിയത്. മനീഷ് പാണ്ഡെ 38 പന്തുകളിൽ നിന്ന് 51 റൺസ് നേടി. 31 പന്തുകൾ നേരിട്ട വൃദ്ധിമാൻ സാഹക്ക് 30 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. വിക്കറ്റുകൾ കയ്യിലുണ്ടായിട്ടും സ്‌കോർ നിരക്കുയർത്താനാകാതെ ഹൈദരാബാദ് ബാറ്റിംഗ് നിര ശരിക്കും കുഴങ്ങി. നാലോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്ത പാറ്റ് കമ്മിൻസ് ആണ് കളിയിലെ ഹീറോ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ ടോസ് നേടിയ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിംഗ് തെരെഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ ഇതാദ്യമായാണ് ടോസ് ജയിക്കുന്ന ക്യാപ്റ്റൻ ബാറ്റിംഗ് തെരെഞ്ഞെടുക്കുന്നത്.

Story Highlights IPL, Sunrisers hyderabad, Kolkota knight riders, IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top