ഘടത്തില്‍ പുതിയ സംഗീത പരീക്ഷണങ്ങളുമായി ഉണ്ണികൃഷ്ണന്‍

ഘടത്തില്‍ പുതിയ സംഗീത പരീക്ഷണങ്ങള്‍ തീര്‍ക്കുകയാണ് ആലപ്പുഴ മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ഉണ്ണിക്കൃഷ്ണന്‍, നിരവധി സിനിമകളുടെയും ഭാഗമായിട്ടുണ്ട്. ഘടത്തില്‍ ഗാനങ്ങള്‍ വായിക്കുക എന്നത് ഒരു ബാലികേറാ മാലയാണ്. എന്നാല്‍ ഈ മേഖലയില്‍ 32 വര്‍ഷത്തെ പരിചയ സമ്പത്തുള്ള മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന് അതൊരു ആവേശമാണ്.
ലോക്ക്ഡൗണ്‍ കാലത്ത് ലഭിച്ച ഒഴിവുസമയങ്ങളിലാണ് ഘടത്തില്‍ പാട്ടുകളുടെ താളം പിടിക്കാന്‍ ഉണ്ണികൃഷ്ണന്‍ ആരംഭിച്ചത്. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജില്‍ നിന്നുമാണ് ഗാനഭൂഷണം നേടിയത്. ഡോക്ടര്‍ ബാലമുരളികൃഷ്ണയ്ക്കും കെ ജെ യേശുദാസിനുമൊപ്പം കച്ചേരി സദസുകള്‍ പങ്കിട്ടിട്ടുണ്ട് ഈ അതുല്യ പ്രതിഭ. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ സമര്‍പ്പിക്കാനുള്ള രഗുപതി രാഘ രാജാറാമിന്റെ പരിശീലനത്തിലാണ് മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്.
Story Highlights – music instrument Ghatam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here