വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം; കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന നടത്താൻ സിബിഐ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് കലാഭവൻ സോബിക്ക് വീണ്ടും നുണ പരിശോധന നടത്താൻ സിബിഐ അന്വേഷണ സംഘം. കഴിഞ്ഞ ദിവസം കൊച്ചിയിൽ കലാഭവൻ സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. ചൊവ്വാഴ്ച വീണ്ടും ഹാജരാകാനാണ് സിബിഐ നോട്ടീസ് നൽകിയത്.
ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിശദീകരണം. ബാലഭാസ്‌കറിന്റെ മരണത്തിൽ തുടക്കം മുതൽ തന്നെ കലാഭവൻ സോബി ദുരൂഹത ആരോപിച്ചിരുന്നു. സ്വർണക്കടത്ത് കേസിലെ പ്രതികളാണ് കൊലപാതകത്തിന് പിന്നിലെന്നും കലാഭവൻ സോബി വെളിപ്പെടുത്തിയിരുന്നു.
Story Highlights – Death of violinist Balabhaskar; CBI to probe Kalabhavan Sobi again
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here