Advertisement

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്

September 27, 2020
Google News 2 minutes Read

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. മരണം 94,000 കടന്നു. 24 മണിക്കൂറിനിടെ 88,600 പോസിറ്റീവ് കേസുകളും 1124 മരണവും റിപ്പോർട്ട് ചെയ്തു. അതിനിടെ കൊവിഡ് വാക്‌സിൻ ലഭ്യത സംബന്ധിച്ച ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി.

ഈയാഴ്ചത്തെ ഏറ്റവും ഉയർന്ന പ്രതിദിന കേസാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 59,92,533 ആയി. മരണം സംഖ്യ 94,503ലും. നിലവിൽ 9,56,402 പേരാണ് ചികിത്സയിലുള്ളത്. രോഗം ഭേദമായവരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുകയാണ്. രോഗമുക്തി നിരക്ക് 82.5 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനമായി.

മഹാരാഷ്ട്രയിൽ വീണ്ടും പ്രതിദിന കേസുകൾ ഇരുപതിനായിരം കടന്നു. നേരിയ പനിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ബിജെപി നേതാവ് ഉമാഭാരതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗ വ്യാപനം കണക്കിലെടുത്ത് ഗുജറാത്തിൽ നവരാത്രി മഹോത്സവങ്ങൾ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. അതിനിടെ രാജ്യത്ത് കൊവിഡ് വാക്‌സിൻ ലഭ്യമാക്കാൻ 80,000 കോടി ആവശ്യമാണെന്ന് വാർത്ത രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കാൻ സർക്കാരിൽ നിന്ന് എത്രത്തോളം കാത്തിരിക്കണമെന്ന് രാഹുൽഗാന്ധി ചോദിച്ചു.

Story Highlights number of covid victims in the country hes reached 60lakh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here