ഉമാ ഭാരതിക്ക് കൊവിഡ്

ബിജെപി നേതാവ് ഉമാ ഭാരതിക്ക് കൊവിഡ്. അവർ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസമായി ഉമാ ഭാരതിക്ക് ചെറിയ പനി ഉണ്ടായിരുന്നു. തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്.
Read Also : കെ.സുധാകരൻ എം.പിക്ക് കൊവിഡ്
താനുമായി സമ്പർക്കം പുലർത്തിയവർ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും ഉമാ ഭാരതി ട്വീറ്റ് ചെയ്തു. സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അവർ നിർദേശിച്ചു. ഇപ്പോൾ താൻ ക്വാറന്റീനിൽ കഴിയുന്നത് ഹരിദ്വാറിനും ഋഷികേശിനും ഇടയിലുള്ള വന്ദേമാതരം കുഞ്ചിലാണ്. ഇനി നാല് ദിവസം കഴിഞ്ഞാൽ വീണ്ടും കൊവിഡ് പരിശോധനയുണ്ടെന്നും സ്ഥിതി ഇതുപോലെ തുടർന്നാൽ ഡോക്ടർമാരുമായി സംസാരിക്കുമെന്നും അവർ ട്വീറ്റിൽ പറഞ്ഞു.
Story Highlights – uma bahrati, covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here