16കാരിയെ 19കാരനും മാതാവും ചേർന്ന് തട്ടിക്കൊണ്ടു പോയി; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ്

16കാരിയെ തട്ടിക്കൊണ്ടു പോയ 19കാരനും മാതാവും അറസ്റ്റിൽ. അമ്മയും മകനും പെൺകുട്ടിയെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തു എന്നാണ് പരാതി. 19കാരൻ്റെ ബന്ധുവിൻ്റെ വീട്ടിൽ നിന്ന് പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി.
പഞ്ചാബിലാണ് സംഭവം. സംസ്ഥാന തലസ്ഥാനമായ ലുധിയാനയിൽ ദിവസങ്ങൾക്ക് മുൻപാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു സംഘം പതിനാറുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. സംഭവത്തിൽ 19കാരൻ അഭിഷേകും 47കാരിയായ മാതാവ് മനീഷയുമാണ് അറസ്റ്റിലായത്.
Read Also : സ്റ്റേഷനിലെ വിശ്രമ മുറിയിൽ വെച്ച് യുവതിയെ പീഡിപ്പിച്ചു; റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
അഭിഷേകും മനീഷയും അടങ്ങുന്ന ആറംഗ സംഘമാണ് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയത്. മാരകായുധങ്ങളുമായി വീട്ടിലെത്തിയ ഇവർ വീട്ടിൽ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെ മർദ്ദിച്ച ഇവർ കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
അഭിഷേക് പെൺകുട്ടിയുടെ പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയിരുന്നുവെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് പ്രദേശവാസികൾ 19കാരന് താക്കീത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്.
മനീഷയെയും അഭിഷേകിനെയും അറസ്റ്റ് ചെയ്ത പൊലീസ് മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
Story Highlights – Woman, son held for kidnapping girl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here