Advertisement

ആറു വയസായ മകളെ അച്ഛന്‍ പീഡിപ്പിച്ചെന്ന പരാതിയുമായി അമ്മ

September 28, 2020
Google News 1 minute Read

ഡല്‍ഹിയില്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി കുടുംബം. ആറു വയസായ മകളെയാണ് അച്ഛന്‍ പീഡിപ്പിച്ചതായി പരാതി. ഭര്‍ത്താവിനെതിരെ കുട്ടിയുടെ അമ്മ ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എടുത്തില്ല. തുടര്‍ന്ന് ഡല്‍ഹി സാകേത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേസ് എടുത്തെങ്കിലും പൊലീസ് നടപടികളുമായി മുന്നോട്ടുപോയിട്ടില്ല. കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നാണ് കുട്ടിയുടെ അമ്മ പറയുന്നു.

കുട്ടി ബാത്ത്‌റൂമില്‍ പോകാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞപ്പോഴാണ് വിവരം അറിഞ്ഞതെന്ന് അമ്മ പറയുന്നു. ജനുവരി ആദ്യമാണ് സംഭവം ഉണ്ടായത്. പരാതി നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് കുട്ടിയുടെ അമ്മ ആരോപിക്കുന്നു. ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിരുന്നു എന്നിട്ടും നടപടികളുണ്ടായില്ല. മലപ്പുറം സ്വദേശിയാണ് കുട്ടിയുടെ പിതാവ്.

Story Highlights rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here