കിളിമാനൂരിൽ വാഹനാപകടത്തിൽ നാല് മരണം

തിരുവനന്തപുരം കിളിമാനൂർ കാരേറ്റിൽ ഇന്ന് പുലർച്ചെയുണ്ടായ കാറപകടത്തിൽ നാല് പേർ മരിച്ചു. ഇന്നലെ രാത്രി ഒരു മണിയോട് കൂടിയാണ് സംഭവം നടന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് വിവരം.
വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷെമീർ (31), സുൽഫി എന്ന നവാസ് പീർ മുഹമ്മദ് (39), ലാൽ (45), നജീബ് എന്നിവരാണ് മരിച്ചത്. വെഞ്ഞാറമൂട് സ്വദേശി നിവാസ് (31) വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights – car accident in trivandrum four death
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News