Advertisement

ഭൂമി കൈയേറ്റത്തിനെതിരെ പ്രതിഷേധിച്ച കർഷകരെ തീവെച്ച് കൊലപ്പെടുത്തിയെന്ന് വ്യാജ പ്രചാരണം [24 Fact Check]

September 28, 2020
2 minutes Read

ക്രിസ്റ്റീന വർഗീസ്

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക ബില്ലുകൾ രാജ്യത്തെ കർഷകർക്കിടയിലുണ്ടാക്കിയ ആശങ്ക ചെറുതല്ല. ബില്ലിനെതിരായ സമരം ശക്തിയാർജിക്കുന്ന കാഴ്ചയാണ് രാജ്യത്ത്. അതിനിടെ കർഷക സമരത്തെ ആസ്പദമാക്കി ഒരു വ്യാജ വാർത്ത സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുന്നുണ്ട്.

കൃഷി ഭൂമി കൈയേറിയതിനെതിരെ പ്രതിഷേധിച്ച കർഷകരെ ജീവനോടെ കത്തിക്കുന്നുവെന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോ മണിക്കൂറുകൾക്കുള്ളിലാണ് വൈറലായി മാറിയത്. സംഭവം നടന്നത് ഉത്തർപ്രദേശിലെ അമേഠിയിലാണെന്ന് ട്വീറ്റിൽ പറയുന്നു.

24 ഫാക്ട് ചെക്ക് ടീം നടത്തിയ പരിശോധനയിൽ പ്രചരിക്കുന്ന വീഡിയോ 2019 ഓഗസ്റ്റിൽ നടന്ന ഒരു ആത്മഹത്യയുടേതാണെന്ന് വ്യക്തമായി. അയൽവാസിയായ യുവാവിന്റെ ഉപദ്രവം സഹിക്കാനാകാതെ തീകൊളുത്തി ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീഡിയോ ആണിത്. ദേശീയ മാധ്യമങ്ങൾ അന്ന് വാർത്തയാക്കി. ഇവരുടെ പ്രായപൂർത്തിയാകാത്ത മകൻ ആണ് മാതാപിതാക്കൾ തീകൊളുത്തി മരിക്കുന്ന വീഡിയോ ഷൂട്ട് ചെയ്തതെന്നും റിപ്പോർട്ട് ചെയ്തു.

സംഭവം നടന്നത് വ്യാജ ട്വീറ്റിൽ പറയും പോലെ ഉത്തർപ്രദേശിൽ തന്നെയാണെങ്കിലും അമേഠിയിൽ അല്ല. മധുര ജില്ലയിലെ സുരീർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഉപദ്രവിച്ച യുവാവിനെതിരെ പരാതി നൽകിയിരിന്നെങ്കിലും പൊലീസ് തക്ക സമയത്ത് നടപടി എടുത്തില്ലെന്ന വിമർശനവും അന്നുയർന്നിരുന്നു. സംഭവത്തെ കുറിച്ച് മധുര പൊലീസ് അന്ന് മാധ്യമങ്ങളോട് വിശദീകരിക്കുന്ന വീഡിയോ ആണിത്

കൊല്ലപ്പെട്ടത് ഭൂമി കൈയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച കർഷകരല്ലെന്നും പ്രചരിക്കുന്നത് വ്യാജവാർത്തയെന്നും വ്യക്തമാണ്.

Story Highlights Old Video Shared To Claim Dalit Farmers Burnt Alive Amid Protests

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
എക്സിറ്റ്പോൾ പ്രവചനങ്ങൾ
കേരളത്തിൽ എല്‍ഡിഎഫിന് തിരിച്ചടി
യുഡിഎഫിന് മേല്‍ക്കൈ
താമര വിരിയുമെന്ന് എക്‌സിറ്റ് പോള്‍ സര്‍വേകള്‍
Top