കൊല്ലത്ത് 633 പേർക്ക് കൊവിഡ്; കോട്ടയത്ത് 340 പേർക്ക് രോഗം

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധ 633 പേർക്ക്. ഇതിൽ 620 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും ജില്ലയിൽ രോഗബാധ ഉണ്ടായി. ജില്ലയിൽ മൂന്ന് മരണം കൂടി ഔദ്യോഗികമായി കൊവിഡ് മരണമായി സ്ഥിരീകരിച്ചു. കുരീപ്പുഴ സ്വദേശിനി തങ്കമ്മ, പരവൂർ സ്വദേശി മോഹനൻ, കരുനാഗപ്പള്ളി സ്വദേശി സലീം എന്നിവരുടെ മരണങ്ങളാണ് സ്ഥിരീകരിച്ചത്. 213 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.
Read Also : കൊവിഡ് ബാധിച്ച് മരിച്ച ആളുടെ മൃതദേഹം മാറി വീട്ടിൽ എത്തിച്ചു
അതേസമയം കോട്ടയം ജില്ലയിൽ 340 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 316 പേരും സമ്പർക്കത്തിലൂടെയാണ് രോഗികളായത്. ഇതിൽ ആറ് പേർ മറ്റ് ജില്ലക്കാരാണ്. എട്ട് ആരോഗ്യ പ്രവർത്തകരും സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 16 പേരും രോഗബാധിതരായി. പുതിയതായി 4499 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. രോഗബാധിതരിൽ 184 പുരുഷൻമാരും 122 സ്ത്രീകളും 34 കുട്ടികളും ഉൾപ്പെടുന്നു. 39 പേർ 60 വയസിന് മുകളിലുള്ളവരാണ്.
150 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 4434 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 11046 പേർ രോഗബാധിതരായി. 6597 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 20611 പേർ ക്വാറന്റീനിൽ കഴിയുന്നുണ്ട്.
Story Highlights – covid, kollam, kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here