Advertisement

സ്വർണക്കടത്ത് കേസ്; രഹസ്യമൊഴി നൽകാനുള്ള സന്ദീപ് നായരുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

October 1, 2020
Google News 2 minutes Read

സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകാൻ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായർ സമർപ്പിക്കുന്ന അപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കും. എൻഐഎ കോടതി രഹസ്യ മൊഴി രേഖപ്പെടുത്താൻ അനുമതി നൽകിയതിനെ തുടർന്നാണ് സിആർപിസി164 പ്രകാരം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നത്.

ഇന്നലെയാണ് സ്വർണക്കടത്ത് കേസിൽ രഹസ്യമൊഴി നൽകാൻ തയാറാണെന്ന് കാണിച്ച് സന്ദീപ് നായർ എൻഐഎ കോടതിയെ സമീപിച്ചത്. കേസിലെ മുഴുവൻ വിവരങ്ങളും തുറന്ന് പറയാൻ തയ്യാറാണെന്നും അറിയിച്ചിരുന്നു. ഭാവിയിൽ ഈമൊഴി തനിക്കെതിരായ തെളിവാകുമെന്ന് ബോധ്യത്താലെയാണ് കാര്യങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നതെന്നും സന്ദീപ് വ്യക്തമാക്കി. അപേക്ഷ പരിഗണിച്ച കോടതി സിഅർപിസി 164 പ്രകാരം സന്ദീപിന്റെ രഹസ്യമൊഴിയെടുക്കൻ അനുമതി നൽകി. എന്നാൽ, രഹസ്യമൊഴി നൽകിയതുകൊണ്ട് സന്ദീപിനെ കേസിൽ മാപ്പുസാക്ഷിയാക്കാമോ എന്ന് ഉറപ്പ് പറയാനാകില്ലെന്നും കോടതി അറിയിച്ചിരുന്നു.

Story Highlights Gold smuggling case; The court will consider Sandeep Nair’s application for a secret statement today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here