കാരാട്ട് ഫൈസൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ആശുപത്രിയിൽ കസ്റ്റംസ് റെയ്ഡ്

കാരാട്ട് ഫൈസൽ എക്‌സിക്യൂട്ടീവ് ഡയറക്ടറായ കോഴിക്കോട്ടെ ആശുപത്രിയിൽ കസ്റ്റംസ് പരിശോധന. കൊടുവള്ളി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് കസ്റ്റംസ് പരിശോധന നടത്തിയത്. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിൽ ലഭിച്ച തെളിവിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
Read Also : സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ മുഖ്യ ആസുത്രകൻ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ മുഖ്യ ആസൂത്രകനെന്ന് റിപ്പോർട്ട് പുറത്ത് വന്നത് ഇന്നാണ്. 80 കിലോഗ്രാം സ്വർണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ ടി റമീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ലെങ്കിലും പ്രതി ചേർക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
Story Highlights – faisal karatt, trivandrum gold smuggling case, customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here