‘മാധ്യമങ്ങൾ വൈകാതെ പോകും; ഞങ്ങൾ ഇവിടെ ഉണ്ടാകും’; ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബത്തിന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭീഷണി

ഹത്‌റാസ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ ലശ്കർ. മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം ഉണ്ടാകൂ എന്നും പ്രവീൺ കുമാർ പറഞ്ഞു. മൊഴി തിരുത്തണോ വേണ്ടയോ എന്ന് നിങ്ങളുടെ തീരുമാനമാണെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു.

പെൺകുട്ടിയുടെ ശവസംസ്‌കാരം നടത്തിയ ആളുടെ പേര് വെളിപ്പെടുത്താൻ ജില്ലാ മജിസ്‌ട്രേറ്റ് തയ്യാറായില്ല. ശവസംസ്‌കാരം നടത്തുമ്പോൾ പ്രദേശത്തെ സ്ത്രീകളും പെൺകുട്ടിയുടെ സഹോദരനും സ്ഥലത്തുണ്ടായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഹത്‌റാസിൽ ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത വിമർശനമാണ് ജില്ലാ ഭരണകൂടത്തിനെതിരെ ഉയർന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുമതി ഇല്ലാതെയാണ് മൃതദേഹം സംസ്‌കരിച്ചത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Story Highlights Harthas rape, Uttarpradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top