നെറ്റ്ഫ്‌ളിക്സിലും ആമസോൺ പ്രൈമിലും തമിഴ് ആന്തോളജി ചിത്രങ്ങൾ; ഒരുക്കുന്നത് പ്രശസ്ത സംവിധായകർ

തമിഴ് ആന്തോളജി ചിത്രങ്ങളുമായി നെറ്റ്ഫ്‌ളിക്സും ആമസോൺ പ്രൈമും. നെറ്റ്ഫ്‌ളിക്‌സ് പുറത്തിറക്കുന്ന ചിത്രത്തിന്റെ പേര് പാവ കഥൈ എന്നാണ്. ഗൗതം വസുദേവ് മേനോൻ, സുധ കൊങ്ങര, വെട്രി മാരൻ, വിഘ്‌നേഷ് ശിവൻ എന്നീ സൂപ്പർഹിറ്റ് സംവിധായകരാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
സിമ്രാൻ, കാളിദാസ് ജയറാം, കൽകി കൊഹ്ച്‌ലിൻ, പ്രകാശ് രാജ്, സായ് പല്ലവി, അഞ്ജലി, ഭാവാനിശ്രീ, ഹരി, ശാന്തനു ഭാഗ്യരാജ് എന്നിവർ സിനിമയില്‍ അഭിനയിക്കുന്നു. ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ പ്രണയം, അഭിമാനം, ആദരവ് എന്നിവയുടെ പ്രധാന്യമാണ് എടുത്തുപറയുന്നത്.
Ennadhu? @menongautham, #SudhaKongara, @VetriMaaran, @VigneshShivN Netflix-ku varangala? Padathoda peru Paava Kadhaigala?@RSVPMovies @pashanjal @RonnieScrewvala @ashidua_fue @sahilmehra @_avinashv_
— Netflix India (@NetflixIndia) October 1, 2020
Read Also : ട്രാൻസിന് ശേഷം തമിഴിൽ അരങ്ങേറ്റത്തിന് അൻവർ റഷീദ്; തിരക്കഥ മിഥുൻ മാനുവൽ തോമസ്
ആമസോണ്‍ പ്രെെമിന്‍റെ ആന്തോളജി ചിത്രത്തിലും ഗൗതം മേനോന്റെയും സുധാ കൊങ്ങരയുടെയും കൈയ്യൊപ്പുണ്ട്. ഇരുവരെയും കൂടാതെ രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി മണിരത്‌നം എന്നിവരും ചിത്രത്തിന്റെ സംവിധാനത്തിനായി ഒരുമിക്കുന്നു. ചിത്രത്തിന് പേരിട്ടിരിക്കുന്നത് പുത്തും പുതു കാലൈ എന്നാണ്. ചിത്രത്തിൽ അഞ്ച് ചെറുകഥകളാണുള്ളത്. ഈ മാസം 16ന് ആണ് റിലീസ്.
സുധാ കൊങ്ങരയുടെ ചിത്രത്തിൽ ജയറാം, ഊർവശി, കാളിദാസ് ജയറാം, കല്യാണി പ്രിയദർശൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളമൈ ഇതോ ഇതോ എന്നാണ് സിനിമയുടെ പേര്. ഗൗതം മേനോന്റെ അവരും നാനും/ അവളും നാനും എന്ന ചിത്രത്തിലുള്ളത് എംഎസ് ഭാസ്‌കർ, റിതു വർമ എന്നിവരാണ്. കോഫി എനിവൺ? എന്ന സുഹാസിനി ചിത്രത്തിലുള്ളത് ശ്രുതി ഹാസനും അനു ഹാസനുമാണ്. ആൻഡ്രിയ, ലീലാ സാംസൺ, സിക്കിൽ ഗുരുചരൺ എന്നിവരാണ് രാജീവ് മേനോന്റെ റീയൂണിയൻ സ്റ്റാർസിൽ അഭിനയിക്കുന്നത്. കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന മിറാക്കിളിൽ ബോബി സിൻഹ, മുതുകുമാർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
Story Highlights – netflix, amzon prime, tamil anthology movies, gautham menon, suhasini
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here