രാഹുൽ ഗാന്ധിക്കെതിരായ നടപടി പൊലീസ് ഭീകരതയെന്ന് രമേശ് ചെന്നിത്തല; പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ

രാഹുൽ ഗാന്ധിക്ക് എതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് നിന്ന് പാളയം രക്ഷസാക്ഷി മണ്ഡപത്തിലേക്ക് പ്രവർത്തകർ പ്രതിഷേധമാർച്ച് സംഘടിപ്പിച്ചു.

രാഹുൽ ഗാന്ധിക്കെതിരായ നടപടി പൊലീസ് ഭീകരതയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പ്രതിയോഗികളെ നരേന്ദ്രമോദി എങ്ങനെ നേരിടുന്നു എന്നതിന് തെളിവാണ് യുപിയിൽ കണ്ടത്. കോൺഗ്രസിലെ ഒരു നേതാവിനേയും ഈ നിലയ്ക്ക് പൊലീസിന് വിട്ടു നൽകിയിട്ടില്ല. മോദിയും അമിത് ഷായും ഇതിന് മറുപടി പറയേണ്ടി വരും. കേട്ടു കേൾവിയില്ലാത്ത സംഭവങ്ങളാണ് യുപിയിൽ നടക്കുന്നത്. ഭരണകൂടത്തെ വെള്ളപൂശാനാണ് ശ്രമമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Read Alsoഹത്‌റാസ് പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് പൊലീസ്; രാഹുലും പ്രിയങ്കയും കരുതൽ കസ്റ്റഡിയിൽ:

ഇന്ത്യയിൽ ഒരിക്കലും നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. രാഹുലിനെതിരായ പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്. പൊലീസിന് എന്തുമാകാമെന്നാണ് അവസ്ഥയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Story Highlights Rahul gandhi, ramesh chennithala, Uttarpradesh police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top