‘നിർബന്ധിച്ച് ഒപ്പിടുവിച്ചു’ മൊഴി പകർപ്പ് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് കോടതിയിൽ

തന്‍റെ മൊഴി എഴുതിയ കടലാസുകളിൽ നിർബന്ധിച്ച ഒപ്പിടുവിച്ചുവെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. 30 പേജുള്ള മൊഴി രണ്ട് തവണയായി ആണ് നൽകിയത്. മൊഴിയുടെ പകർപ്പ് തനിക്ക് തരുന്നില്ലെന്നും സ്വപ്‌ന ആരോപിക്കുന്നു. മൊഴിയുടെ പകർപ്പ് ലഭ്യമാക്കാൻ ഉത്തരവിടണമെന്ന് ഹൈക്കോടതിയിൽ സ്വപ്‌ന സുരേഷ് അപേക്ഷ സമർപ്പിച്ചു. ഇത് സംബന്ധിച്ച് കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
Read Also : സ്വപ്‌ന സുരേഷ് നഴ്‌സുമാരുടെ ഫോണിലൂടെ ഉന്നതരെ ബന്ധപ്പെട്ടുവെന്ന് കെ സുരേന്ദ്രൻ
അതേസമയം കൊടുവള്ളി നഗരസഭാ കൗൺസിലർ കാരാട്ട് ഫൈസൽ കേസിൽ മുഖ്യ ആസൂത്രകനെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. 80 കിലോഗ്രാം സ്വർണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിർദേശ പ്രകാരമാണെന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് കെ ടി റമീസാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയിൽ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇടത് കൗൺസിലർ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ലെങ്കിലും പ്രതി ചേർക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കേസിൽ മാപ്പ് സാക്ഷിയാകാൻ കഴിഞ്ഞ ദിവസമാണ് പ്രതി സന്ദീപ് നായർ സന്നദ്ധത അറിയിച്ചത്.
Story Highlights -swapna suresh, high court, statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here