‘കാണെക്കാണെ’ സിനിമയുടെ പ്രതിഫലം വാങ്ങുന്നത് വാണിജ്യവിജയത്തിന് അനുസരിച്ച് മാത്രം: ടൊവിനോ

പ്രതിഫലം കുറച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ ടോവിനോ തോമസ്. പ്രതിഫലം കുറച്ചിട്ടില്ലെന്നും പ്രതിഫലത്തിന്റെ കാര്യത്തിൽ സാവകാശം നൽകുകയാണുണ്ടായതെന്നും ടൊവിനോ തോമസ് ട്വന്റിഫോറിനോട് പ്രതികരിച്ചു.
ഡ്രീംക്യാറ്റ്ച്ചറിന്റെ ബാനറിൽ മനു അശോകൻ സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’ എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ പ്രതിഫലം ഒരു കോടി രൂപയാണ്. പ്രൊജക്ട് റിപ്പോർട്ടിലാണ് ഇക്കാര്യം കാണിച്ചിരിക്കന്നത്. എന്നാൽ ചിത്രത്തിൽ പ്രതിഫലം വാങ്ങാതെയാണ് ടോവിനോ അഭിനയിക്കുന്നതെന്ന നിർമാതാവ് ഷംസുദ്ദീന്റെ അറിയിപ്പാണ് ആശയക്കുഴപ്പം ഉണ്ടാക്കിയത്. സിനിമയുടെ റിലീസിന് ശേഷം സാമ്പത്തിക ലാഭം നോക്കിയായിരിക്കും പ്രതിഫലം കൈപ്പറ്റുന്നതെന്നും അല്ലാതെ പ്രതിഫലം കുറയ്ക്കുയല്ല ഉണ്ടായതെന്നുമാണ് ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.
ലാഭം കിട്ടുമ്പോൾ കൊടുക്കേണ്ടി വരുന്ന നിർമാണ ചിലവ് കണക്കാക്കിയാണ് പ്രൊജക്ട് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും ഇതൊരു പിശകായി സംഭവിച്ചതാണെന്നും നിർമാതാവ് ഷംസുദ്ദീൻ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് നൽകിയ കത്തിൽ വിശദീകരിച്ചു.
Story Highlights – Tovino thomas, Kaanekkaane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here