യുഎസിലെ ഇരുപതിനായിരത്തോളം ജീവനക്കാരിൽ കൊവിഡ് സ്ഥിരീകരിച്ചതായി ആമസോൺ

യുഎസിലെ തങ്ങളുടെ ഇരുപതിനായിരത്തോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ഓൺലൈൻ ഷോപ്പിംഗ് കമ്പനി ആമസോൺ.
മാർച്ച് മാസം ആദ്യം മുതൽ സെപ്റ്റംബർ 19 വരെ 19,800ൽ അധികം ജീവനക്കാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13.7 ലക്ഷം ജീവനക്കാരാണ് ആമസോണിനു വേണ്ടി അമേരിക്കയിൽ ജോലി ചെയ്യുന്നത്.
അതേസമയം, യുഎസിലെ സാധാരണക്കാരുടെ ഇടയിൽ രോഗം വ്യാപിക്കുന്നതപേക്ഷിച്ച് കമ്പനി ജീവനക്കാരുടെ ഇടയിൽ രോഗ വ്യാപനം കുറവാണെന്ന് കമ്പനി വ്യക്തമാക്കി. ആമസോൺ ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കൊടുവിലാണ് കമ്പനി വിവരങ്ങൾ പുറത്തുവിടാൻ തയാറായത്.
Story Highlights – Amazon has confirmed that Kovid has about 20,000 employees in the US
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here