Advertisement

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1,096 പേര്‍ക്ക്

October 2, 2020
1 minute Read
trivandrum covid

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1,096 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 956 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 110 പേരുടെ ഉറവിടം വ്യക്തമല്ല. വീട്ടുനിരീക്ഷണത്തിലായിരുന്ന 23 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ രണ്ടുപേര്‍ക്കും വിദേശത്തുനിന്നുമെത്തിയ ഒരാള്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ ഇന്ന് നാലുപേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍(82), പൂവാര്‍ സ്വദേശി ശശിധരന്‍(63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ്(52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ്(66) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ജില്ലയില്‍ പുതുതായി 3,900 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 28,493 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,745 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 12,223 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 357 പേരാണ് ഇന്ന് ജില്ലയില്‍ രോഗമുക്തി നേടിയത്.

Story Highlights Thiruvananthapuram distric covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top