എറണാകുളത്ത് കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളത്താണ് മരണം റിപ്പോർട്ട് ചെയ്തത്. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാക്കനാട് പടമുഗൾ സ്വദേശി ഹംസയാണ് മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് ചികിത്സയിലായിരുന്നു.

Read Also :വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഹംസയുടേത്. വയനാട്ടിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സെപ്റ്റംബർ 22നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Story Highlights Covid death, Ernakulam, Kalamassery medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top