മാധ്യമങ്ങളോട് പ്രതികരിക്കവെ മാസ്‌ക് വലിച്ചൂരി പൊലീസ്; ഭയന്നോടി ഹത്‌റാസ് പെൺകുട്ടിയുടെ ബന്ധു

ഹത്‌റാസ് ബലാത്സംഗ കൊലയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കവെ ഭയന്നോടി പെൺകുട്ടിയുടെ ബന്ധുവായ പതിനഞ്ചുകാരൻ. മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ പൊലീസെത്തി പതിനഞ്ചുകാരന്റെ മാസ്‌ക് വലിച്ചൂരി തള്ളി മാറ്റുകയായിരുന്നു. കുട്ടി ഭയന്ന് ഓടുകയും ചെയ്തു.
ഇന്ന് രാവിലെയാണ് സംഭവം. പെൺകുട്ടിയുടെ പിതൃസഹോദരന്റെ മകനാണ് പതിനഞ്ചുകാരൻ. വിഷയത്തിൽ കുട്ടിയുടെ പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയപ്പോഴായിരുന്നു സംഭവം. കുടുംബത്തിന് ഭീഷണിയുണ്ടെന്ന് കുട്ടി പറഞ്ഞു. ഇതിനിടെ പൊലീസ് എത്തി കുട്ടിയുടെ മാസ്‌ക് വലിച്ച് മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുവാണെന്ന് മനസിലായതോടെ പിടിച്ച് തള്ളി മാറ്റുകയും ചെയ്തു. ഭയന്നുപോയ കുട്ടി ഓടി രക്ഷപ്പെട്ടു. കേസ് പിൻവലിക്കാനും മൊഴി മാറ്റാനും പെൺകുട്ടിയുടെ കുടുംബത്തിന് ഭീഷണി നിലനിൽക്കെയാണ് സംഭവം.
പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ജില്ലാ മജിസ്‌ട്രേറ്റിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. മാധ്യമങ്ങൾ വൈകാതെ പോകുമെന്നും തങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും പറഞ്ഞ ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാർ മൊഴി തിരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും ഭീഷണി മുഴക്കി. ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
Story Highlights – Hathras gang rape, Uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here