യുഎഇ കോണ്‍സുലേറ്റ് ഫോണ്‍ വിവാദം; ഒരു ലക്ഷത്തിലധികം രൂപ വിലയുള്ള ഐഫോൺ ബില്ലുകളുടെ പകർപ്പ് ട്വന്റിഫോറിന്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട ഫോണ്‍ വിവാദത്തിലെ ഐ ഫോണിന് ഒരു ലക്ഷത്തിലധികം രൂപ വില. ഇതിന്‍റെ ബില്ലുകളുടെ പകര്‍പ്പ് ട്വന്‍റിഫോറിന് ലഭിച്ചു.
ആറ് ഫോണുകളാണ് കൊച്ചി ലുലു മാളിൽ നിന്ന് വാങ്ങിയത്. ഇതിൽ അഞ്ചെണ്ണം സ്വപ്ന സുരേഷിനു നൽകി. ഇതിൽ, 256 ജിബിയുടെ ഐഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്നാണ് സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
Read Also : ‘എനിക്കാരും ഐഫോൺ നൽകിയിട്ടില്ല, പ്രചാരണത്തെ നിയമപരമായി നേരിടും’ : രമേശ് ചെന്നിത്തല
2019 നവംബർ 29 അം തിയതിയാണ് മൊബൈൽ ഫോൺ വാങ്ങിയിയിട്ടുള്ളത്. ആകെ 3.93 ലക്ഷം രൂപക്കായിരുന്നു പർച്ചേസ്. ഇതിൽ 1.08 ലക്ഷം രൂപയുടെ ഫോൺ ചെന്നിത്തലയ്ക്ക് നൽകി. ഫോണുകൾ വാങ്ങിയ ബില്ലും സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്. യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായാണ് ഐ ഫോണുകൾ സ്വപ്‌ന വാങ്ങിയത്. ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
Read Also : രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ
ആരോപണത്തെ ചെന്നിത്തല എതിർത്തു. തനിക്കാരും ഐഫോൺ നൽകിയിട്ടില്ല. കോൺസുലേറ്റിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാൾ അവിടെ നിന്നും നൽകി. അതല്ലാതെ തനിക്ക് ആരും ഐഫോൺ നൽകിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫില്‍ ചിലര്‍ കോണ്‍സുലേറ്റ് ചടങ്ങില്‍ സമ്മാനങ്ങള്‍ കൈപ്പറ്റിയെന്നും സൂചനയുണ്ട്.
Story Highlights – Ramesh Chennithala was given an iPhone worth over one lakh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here