ഹത്രാസിൽ മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി ഉത്തർപ്രദേശ് പൊലീസ്

ഹത്രാസിൽ മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി ഉത്തർപ്രദേശ് പൊലീസ്. പെൺകുട്ടിയുടെ വീട്ടുകാരെ കാണാനോ, മൃതദേഹം സംസ്‌കരിച്ച സ്ഥലത്ത് പോകാനോ മാധ്യമങ്ങൾക്ക് അനുവാദമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അതിനിടെ പ്രദേശത്ത് ഇന്നും പ്രതിഷേധം ശക്തമായി
മാധ്യമ വിലക്ക് രണ്ടാം ദിവസവും തുടർന്നു. ഗ്രാമത്തിലുള്ള വരെ പോലും കർശന പരിശോധനയ്ക്ക് ശേഷം മാത്രമേ കടത്തിവിടുന്ന ഉള്ളൂ. അതിദാരുണമായ സംഭവത്തിന്റെ നിജസ്ഥിതി അറിയിക്കാനോ, കുടുംബത്തിന്റെ പ്രതികരണത്തിനോ പൊലീസ് അനുവാദിക്കുന്നില്ല. അതിനിടെ പ്രത്യേക അന്വേഷണ സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. പെൺകുട്ടിയുടെ വീട് സന്ദർശിക്കാനെത്തിയ തൃണമൂൽ കോൺഗ്രസ് എംപിമാരെ പൊലീസ് തടഞ്ഞു.
പ്രദേശത്ത് പ്രതിഷേധമായി ഹിന്ദുമഹാസഭ പ്രവർത്തകർ ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിനിടയാക്കിയിട്ടുണ്ട്.
Story Highlights – Uttar Pradesh police extend media ban on Hathras
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here