മോറട്ടോറിയം കാലത്തെ പലിശ : സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേന്ദ്രം

മോറട്ടോറിയം കാലത്തെ പലിശ സംബന്ധിച്ച് സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേന്ദ്ര സർക്കാർ. ആറ് മാസക്കാലയളവിലെ പലിശയുടെ പലിശ പൂർണമായും എഴുതിതള്ളുമെന്ന് ധനമന്ത്രാലയം സുപ്രിംകോടതിയിൽ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. പലിശകൂടി എഴുതിതള്ളാൻ അവസാന നിമിഷം വരെ പരിശ്രമിച്ചെങ്കിലും പ്രതിദിന ഇടപാടുകൾ തടസപ്പെടാൻ ഇത് കാരണമാകുമെന്ന് ബാങ്കുകൾ ബോധ്യപ്പെടുത്തിയതായും കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ അറിയിച്ചു. തുടർവായ്പയും അധിക വായ്പയും യോഗ്യരായവർക്ക് സമയബന്ധിതമായി ലഭ്യമാക്കുമെന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
രണ്ട് കോടിവരെയുള്ള ലോണുകളുടെ പലിശയുടെ പലിശ എഴുതി തള്ളാനാണ് തീരുമാനം. ചെറികിട സംരംഭകർ, വിഭ്യാഭ്യാസം, വാഹന വായ്പ ഉൾപ്പടെയുള്ള എല്ലാ ഉപഭോക്താക്കൾക്കും തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കും. തുടർവായ്പയും അധിക വായ്പയും ഉറപ്പാക്കാനും നടപടി സ്വീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയിൽ അറിയിച്ചു. മോറട്ടോറിയം കാലത്തെ പലിശകൂടി എഴുതി തള്ളാനായിരുന്നു കേന്ദ്രം കഴിഞ്ഞ ദിവസം വരെ ശ്രമിച്ചത്. എന്നാൽ തുടർ ഇടപടുകൾ തടസപ്പെടും വിധം ആസ്തികളെ ബാധിക്കുമെന്ന് ബാങ്കുകൾ ബോധ്യപ്പെടുത്തുകയായിരുന്നു.
ഉപഭോക്താക്കൾ ഉന്നയിച്ച പരാതിയിലെ 90 ശതമാനം ആശങ്കയും പരിഹരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ തീരുമാനമെന്നും കേന്ദ്രസർക്കാർ സത്യാവാങ്മൂലത്തിൽ അവകാശപ്പെട്ടു. അഞ്ചാം തിയതി മോറട്ടോറിയവുമായി ബന്ധപ്പെട്ട കേസ് സുപ്രികോടതി പരിഹരിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. രണ്ടാം സാമ്പത്തിക പാക്കേജ് സമ്പന്ധിച്ച ചില സൂചനകളും സത്യവാങ്മൂലം നൽകുന്നു.
Story Highlights – moratorium, supreme court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here