എറണാകുളത്ത് ഇന്ന് 925 പേര്‍ക്ക് കൊവിഡ്; 759 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ

എറണാകുളത്ത് ഇന്ന് 925 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ. ഇതില്‍ 123 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. 30 പേര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.
ഇന്ന് 402 പേര്‍ രോഗ മുക്തി നേടി. ഇതില്‍ 398 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മറ്റ് സംസ്ഥാനത്ത് നിന്നുള്ളവരും 2 പേര്‍ മറ്റ് ജില്ലക്കാരുമാണ്. 2283 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1010 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 25945 ആയി. നിലവില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9029 ആയി.
Story Highlights – covid 19, coronavirus, ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here