തിരുവനന്തപുരം മെഡിക്കൽ കോളജിലെ നോഡൽ ഓഫിസർമാർ സ്ഥാനം രാജിവച്ചു

tvm medical college nodal officers resigned

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫിസർമാർ ആ സ്ഥാനം രാജിവച്ചു. അധിക ചുമതല വഹിക്കാനാവില്ലെന്ന് ഡോക്ടർമാർ പറയുന്നു.

രോഗിയെ പുഴുവരിച്ച സംഭവിച്ച സംഭവത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർ അരുണയെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് രാജി.

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ സമരം. ഡോക്ടറുമാരുടെ സംഘടന ഇന്ന് മുതലാണ് റിലെ നിരാഹാര സമരം ആരംഭിച്ചത്. നഴ്‌സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്. സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തിലാണ് കൊവിഡ് നോഡൽ ഓഫീസറെയും രണ്ട് ഹെഡ് നേഴ്‌സുമാരെയും സസ്‌പെൻഡ് ചെയ്തത്.

Story Highlights tvm medical college nodal officers resigned

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top