കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറ്റം ചെയ്യൽ; മൂന്ന് പേർ മലപ്പുറത്ത് അറസ്റ്റിൽ

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും മറ്റും കാണുകയും കൈമാറ്റം ചെയ്യുകയും ചെയ്ത മൂന്ന് പേരെ മലപ്പുറത്ത് അറസ്റ്റ് ചെയ്തു. 69 സ്ഥലങ്ങൾ പരിശോധന നടത്തുകയും 45 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 44 മൊബൈൽ ഫോണുകളും രണ്ട് ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.
Read Also : മലപ്പുറത്ത് ഇന്ന് 792 പേർക്ക് കൊവിഡ്; 715 പേർക്ക് രോഗമുക്തി
പോക്‌സോ നിയമപ്രകാരവും ഐടി ആക്ട് പ്രകാരവും ആണ് കേസ് എടുത്തിട്ടുള്ളത്. മൂന്ന് പേരെയും കോടതിയിൽ ഓൺലൈൻ ആയി ഹാജരാക്കും.
പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തത് എടക്കര സ്വദേശി സമീലിനെയാണ്. പൊന്നാനിയിൽ രണ്ട് കേസുകളിലായി വെസ്റ്റ് ബംഗാൾ സ്വദേശികളായ റഹ്മാൻ അലി, മകൻ സിക്കന്ദർ അലി എന്നിവരെ അറസ്റ്റ് ചെയ്തു. മറ്റൊരു പ്രായപൂർത്തിയാകാത്ത ഒരു കുട്ടിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, പൂക്കോട്ടുംപാടം, കൽപകഞ്ചേരി, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ആണ് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Story Highlights – malappuram, child porn
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here