Advertisement

ലോകത്ത് പത്തിൽ ഒരാൾ കൊവിഡ് ബാധിതനെന്ന് ലോകാരോഗ്യ സംഘടന

October 5, 2020
2 minutes Read

ലോകത്ത് പത്തിൽ ഒരാൾ കൊവിഡ് ബാധിതനെന്ന് സൂചിപ്പിക്കുന്നതാണ് പുതിയ കണക്കുകളെന്ന് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തലവൻ ഡോ. മൈക്കിൾ റയാൻ. ലോകം അഭിമുഖീകരിക്കാനിരിക്കുന്നത് ഏറ്റവും പ്രയാസമേറിയ സമയമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോർഡിന്റെ പ്രത്യേക സെഷനിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെയും വിവിധ ഗ്രൂപ്പുകൾക്കിടയിലും കണക്കുകൾ വ്യത്യാസപ്പെട്ടേക്കാമെന്നും എന്നാൽ, ആത്യന്തികമായി ഈ കണക്കുകൽ സൂചിപ്പിക്കുന്നത് ലോകത്തെ വലിയൊരു വിഭാഗവും അപകടത്തിലാണെന്നാണ്. ദക്ഷിണകിഴക്കൻ ഏഷ്യയിൽ കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വളരെ കൂടുതലാണ്.

യൂറോപ്പിലും കിഴക്കൻ മെഡിറ്ററേനിയനിലും കൊവിഡ് മരണങ്ങളിൽ വർധനവുണ്ട്. അതേസമയം, ആഫ്രിക്കയിലും പടിഞ്ഞാറൻ പസഫിക്കിലും സാഹചര്യങ്ങൾ കുറേക്കൂടി മെച്ചപ്പെട്ടതാണ്. ഞങ്ങളുടെ നിലവിലുളള ഏറ്റവും മികച്ച കണക്കുകൾ സൂചിപ്പിക്കുന്നത് ആഗോളതലത്തിൽ പത്തുശതമാനം ആളുകൾക്കും വൈറസ് ബാധിച്ചിട്ടുണ്ടാകാമെന്നാണെന്നും റയാൻ പറഞ്ഞു.

Story Highlights Case of defamatory remarks against women; The court rejected the bail plea of ​​accused Vijay P Nai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top