9000 ടി-20 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം; അപൂർവ നേട്ടവുമായി വിരാട് കോലി

9000 ടി-20 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവുമായി റോയൽ ചലഞ്ചേഴ്സ് ക്യാപ്റ്റൻ വിരാട് കോലി. ഇന്ന് 10 റൺസ് എടുത്തപ്പോഴാണ് കോലി ഈ നേട്ടം കുറിച്ചത്. 286 ടി-20കളിൽ നിന്നാണ് കോലിയുടെ നേട്ടം. മത്സരത്തിൽ കോലി 43 റൺസ് നേടി ടോപ്പ് സ്കോറർ ആയെങ്കിലും ആർസിബി പരാജയപ്പെട്ടു.
Read Also : റബാഡയ്ക്ക് നാലു വിക്കറ്റ്; തകർന്നടിഞ്ഞ് ആർസിബി; ഡൽഹി ക്യാപിറ്റൽസിന് കൂറ്റൻ ജയം
285 മത്സരങ്ങളിൽ നിന്ന് 8990 റൺസുമായാണ് കോലി ഈ മത്സരത്തിൽ കളത്തിലിറങ്ങിയത്. ഇന്ത്യക്കാരിൽ ഒന്നാമതാണെങ്കിലും രാജ്യാന്തര താരങ്ങളെ പരിഗണിച്ചാൽ താരം ഏഴാം സ്ഥാനത്താണ്. 404 മത്സരങ്ങളിൽ നിന്ന് 13296 റൺസുള്ള ക്രിസ് ഗെയിലാണ് പട്ടികയിൽ ഒന്നാമത്. കീറോൺ പൊള്ളാർഡ് (10370), ഷൊഐബ് മാലിക്ക് (9926), ബ്രണ്ടൻ മക്കല്ലം (9922), ഡേവിഡ് വാർണർ (9451), ആരോൺ ഫിഞ്ച് (9146) എന്നിവരാണ് പട്ടികയിലെ തുടർന്നുള്ള സ്ഥാനങ്ങളിൽ ഉള്ളത്.
ഇന്നത്തെ മത്സരത്തിൽ 59 റൺസിനാണ് ബാംഗ്ലൂരിൻ്റെ പരാജയം. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുക്കാനേ സാധിച്ചുള്ളൂ. 43 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ബാംഗ്ലൂരിൻ്റെ ടോപ്പ് സ്കോറർ. ഡൽഹി ബൗളർമാരെല്ലാം നന്നായി പന്തെറിഞ്ഞു. കഗീസോ റബാഡ 4 വിക്കറ്റ് വീഴ്ത്തി.
Story Highlights – Virat Kohli first indian to score 9000 T-20 runs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here