വൈദ്യ ശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

ഈ വർഷത്തെ വൈദ്യ ശാസ്ത്ര നൊബേൽ പ്രഖ്യാപിച്ചു. ഹാർവി ജെ ആൾട്ടർ, മൈക്കൾ ഹഫ്ടൺ, ചാൾസ് എം റൈസ് എന്നിവർക്കാണ് പുരസ്‌കാരം. ഹൈപ്പറ്റൈറ്റിസ് സി വൈറസ് കണ്ടെത്തിയതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വർണ മെഡലും 10 മില്യൺ സ്വീഡിഷ് കോർണറുമാണ് സമ്മാനമായി ലഭിക്കുക.
Read Also : സമാധാന നൊബേൽ പുരസ്‌കാരത്തിന് ട്രംപിനെ നാമനിർദേശം ചെയ്ത് നോർവീജിയൻ പാർലമെന്റ് അംഗം
രക്തവുമായി ബന്ധപ്പെട്ട ഹെപ്പറ്റൈറ്റിസ് ബാധയെക്കുറിച്ചുള്ള പഠനത്തിന് ഇവരുടെ ഗവേഷണം സഹായകമായി. നേരത്തെ തന്നെ ഹെപ്പറ്റൈറ്റിസ് എ,ബി വൈറസുകളെ കണ്ടെത്തിയിരുന്നു. ഇവരുടെ കണ്ടെത്തൽ പുതിയ വൈറസ് വിഭാഗത്തെ തിരിച്ചറിഞ്ഞ് പ്രതിരോധം സ്വീകരിക്കുന്നതിന് ഉപകരിച്ചുവെന്നാണ് പുരസ്‌കാര നിർണയ സമിതിയുടെ വിലയിരുത്തൽ.
അമേരിക്കൻ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഹെൽത്തിലാണ് ഹാർവി ജെ ആൾട്ടർ ഗവേഷണം നടത്തുന്നത്. മൈക്കൾ ഹഫ്ടൺ കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ ഗവേഷകനാണ്. ബ്രിട്ടീഷ് പൗരനാണ് ഇദ്ദേഹം. ചാൾസ് എം റൈസ് അമേരിക്കയിൽ തന്നെ ഗവേഷകനാണ്. റോക്കെഫെല്ലർ സർവകലാശാലയിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.
Story Highlights – nobel 2020, medicine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here