Advertisement

കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്

October 5, 2020
Google News 1 minute Read

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി രണ്ടാം ദിവസത്തിലേക്ക്. പഞ്ചാബിലെ വിവിധ ജില്ലകളിലൂടെ ഇന്ന് റാലി കടന്നുപോകും. ഹരിയാനയിൽ നാളെയും ബുധനാഴ്ചയുമാണ് റാലി.

പഞ്ചാബിലെ സംഗ്രുർ ജില്ലയിലെ ബർണാല ചൗക്കിൽ നിന്നാണ് ഇന്നത്തെ റാലി ആരംഭിക്കുക. ഭവാനിഗഡിലെ പൊതുസമ്മേളനത്തെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്യും. തുടർന്ന് പട്യാല ജില്ലയിലെ വിവിധ മേഖലകളിലൂടെ ഖേത് ബച്ചാവോ യാത്ര കടന്നുപോകും. നാളെ ഹരിയാനയിലെ പെഹോവയിൽ എത്തുന്ന രാഹുൽ ഗാന്ധി, രാത്രി കുരുക്ഷേത്രയിൽ തങ്ങും. ബുധനാഴ്ച പീപ്പ്‌ലി മണ്ഡിയിൽ നിന്ന് ആരംഭിക്കുന്ന റാലി കർണാലിൽ അവസാനിക്കും.

രാഹുൽ ഗാന്ധിയെ ഹരിയാനയിൽ കടക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി അനിൽ വിജ് പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ കർഷക സമരത്തെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്നും സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ ആരെയും അനുവദിക്കില്ലെന്നുമാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ പ്രതികരണം.

Story Highlights Rahul gandhi, Tractor rally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here