തൃശൂർ ജില്ലയിൽ 757 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; 380 പേർക്ക് രോഗമുക്തി

തൃശൂർ ജില്ലയിൽ ഇന്ന് 757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 380 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7788 ആണ്. തൃശൂർ സ്വദേശികളായ 171 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 17820 ആണ്. അസുഖബാധിതരായ 9879 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ചൊവ്വാഴ്ച ജില്ലയിൽ സമ്പർക്കം വഴി 748 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7 കേസുകളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 7 സമ്പർക്ക ക്ലസ്റ്ററുകൾ വഴി ഇന്ന് കൊവിഡ് റിപ്പോർട്ട് ചെയ്തു. ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (2 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 7, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ 5, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 4, ഇഷാര ഗോൾഡ് തൃപ്രയാർ ക്ലസ്റ്റർ 2, കെ.എസ്.എഫ്.ഇ ചെമ്പുക്കാവ് ക്ലസ്റ്റർ 2, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ 1. എന്നിവയാണ്.
മറ്റ് സമ്പർക്ക കേസുകൾ കൂടാതെ 12 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രന്റ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർക്കും വിദേശത്തു നിന്നു വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights covid confirms 757 more in Thrissur district today; Cured 380 people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top