പുതിയ കൊവിഡ് കേസുകളില്‍ കുറവ്; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 61,267 കൊവിഡ് കേസുകള്‍; 884 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 61267 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 66,85,083 ആയി ഉയര്‍ന്നു. 884 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയര്‍ന്നു.
ഇന്നലെ 74,442 കൊവിഡ് കേസുകളും 903 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
നിലവില്‍ രാജ്യത്ത് 9,19,023 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. 56,62,491 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ഇന്നലെ രാജ്യത്ത് ആകെ 10,89,403 സാമ്പിളുകളാണ് പരിശോധന നടത്തിയത്. രാജ്യത്ത് ഇതുവരെ 8,10,71,797 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
Story Highlights – covid19, coronavirus, india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here