വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതി അറസ്റ്റിൽ

ഡന്റൽ ക്ലിനിക് നടത്തിയിരുന്ന ഡോ. സോനയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പാവറട്ടി സ്വദേശി മഹേഷാണ് അറസ്റ്റിലായത്.

മൂവാറ്റുപുഴ വലിയകുളങ്ങര ജോസിന്റെ മകൾ ഡോ. സോനയ്ക്കു ചൊവ്വാഴ്ചയാണ് ക്ലിനിക്കിൽ കുത്തേറ്റത്. ബന്ധുക്കളും മഹേഷിന്റെ സുഹൃത്തുക്കളും നോക്കി നിൽക്കെയാണ് സംഭവം. വയറ്റിലും അടിവയറ്റിലും കുത്തേറ്റ സോനയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഞായറാഴ്ച രാവിലെ ആശുപത്രിയിൽ മരിച്ചു.

മഹേഷുമായി നടന്ന സാമ്പത്തിക ഇടപാടുകളിൽ തർക്കമുണ്ടായതിനെത്തുടർന്ന് ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ സോന പരാതി നൽകിയിരുന്നു. ഇതറിഞ്ഞു ചൊവ്വാഴ്ച ക്ലിനിക്കിലെത്തിയ മഹേഷ് സോനയെ കുത്തുകയായിരുന്നു.

Story Highlights Lady doctor, Murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top