വി. മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനം; ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം

വിദേശകാര്യ സഹമന്ത്രി വി മുരളീധനെതിരെ ആരോപണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം. കൊച്ചിയിലെ പിആര്‍ ഏജന്റ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉള്‍പ്പെട്ട രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ കുറിച്ച് നടത്തിയ ന്യായീകരണം ഗൗരവമുള്ളതാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം പറഞ്ഞു. അവര്‍ മാധ്യമപ്രവര്‍ത്തകയല്ല. രാജ്യാന്തര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് കഴിയില്ല. വിദേശകാര്യ മന്ത്രിയുടെ ഒത്താശ ഇക്കാര്യത്തിലുണ്ടായി. വി. മുരളീധരന്‍ നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും റഹീം ആരോപിച്ചു.
അതേസമയം, സംസ്ഥാനത്ത് ബിജെപി-കോണ്‍ഗ്രസ് അവിശുദ്ധ ബന്ധം ശക്തമാകുകയാണെന്നും അതുകൊണ്ടാണ് ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിക്കാത്തതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ വിഷയങ്ങള്‍ ഉയര്‍ത്തി ഡിവൈഎഫ്‌ഐ ക്യാമ്പയിന്‍ ആരംഭിക്കും. 14 ന് കാല്‍ ലക്ഷം കേന്ദ്രങ്ങില്‍ പ്രതിഷേധപരിപാടി നടത്തുമെന്നും വിവൈഎഫ്‌ഐ നേതാക്കള്‍ അറിയിച്ചു.
Story Highlights – DYFI state leadership with allegations against V Muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here