ഫൈസൽ ഫരീദും റബിൻസും യുഎഇയിൽ അറസ്റ്റിലായെന്ന് എൻഐഎ

faisal fareed

സ്വർണക്കടത്ത് കേസിലെ പ്രതി ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായെന്ന് എൻഐഎ. റബിൻസും യുഎഇയിൽ അറസ്റ്റിൽ ആയെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. യുഎഇയിലേക്ക് പോയ എൻഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയിൽ ഏജൻസി. കേസ് ഡയറി എൻഐഎ സംഘം കോടതിയിൽ സമർപ്പിച്ചു.

Read Also : ‘ഉദ്യോഗസ്ഥ പിന്തുണ കൂടുതല്‍’ അതിനാല്‍ കേരളത്തിലെ വിമാനത്താവളങ്ങളെ സ്വർണക്കടത്തിനായി ആശ്രയിച്ചു: ഫൈസൽ ഫരീദിന്റെ മൊഴി

ഒരു മണിക്കൂർ കോടതി കേസ് ഡയറി പരിശോധിക്കും. കേസ് നാളെ ഉച്ചയ്ക്ക് ശേഷം കോടതി പരിഗണിക്കുമെന്നും വിവരം. എൻഐഎ എതിർസത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും എൻഐഎ.

സ്വപ്‌ന സുരേഷ് അടക്കമുള്ള പ്രതികളുടെ ജാമ്യപേക്ഷകൾ നാളത്തേക്ക് മാറ്റിയിട്ടുണ്ട്. പ്രതികൾക്ക് എതിരെ ശക്തമായ നടപടി യുഎഇ സ്വീകരിക്കും. ആറ് പ്രതികൾക്ക് എതിരെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങൾ തമ്മിലുള്ള ബന്ധം തകർക്കാൻ പ്രതികൾ ശ്രമിച്ചതായി യുഎഇ ഭരണകൂടം പറഞ്ഞു.

അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നുണ്ട്. ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തുന്നത്. ഇന്നലെ കോടതിയിൽ കൗൺസിലിംഗും ഉണ്ടായിരുന്നു.

Story Highlights faisal fareed arrested in uae, nia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top