മൃതദേഹം മാറി നൽകിയ സംഭവം : മോർച്ചറി ജീവനക്കാരന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകിയ സംഭവത്തിൽ മോർച്ചറി ജീവനക്കാരന് വീഴ്ച്ച പറ്റിയെന്ന് അന്വേഷണ റിപ്പോർട്ട്. മൃതദേഹം വിട്ടു നൽകുന്നതിലെ നടപടി ക്രമം പാലിച്ചില്ല.
ടാഗ് പരിശോധിയ്ക്കാതെ മൃതദേഹം വിട്ടു നൽകിയത് വീഴ്ച്ചയാണ്. മോർച്ചറി ജീവനക്കാരനെതിരെ നടപടിയ്ക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് പ്രിൻസിപ്പലിന് സമർപ്പിച്ചിട്ടുണ്ട്. ആർഎംഒ ഡോ.മോഹൻ റോയിയാണ് റിപ്പോർട്ട് സമർപ്പിച്ചത്.
കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെ മൃതദേഹമാണ് വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്ക് ലഭിച്ചത്. അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തുകയും പിന്നീട് കൊവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. വീട്ടിലെത്തിച്ച് സംസ്‌കാരത്തിന് തൊട്ടു മുൻപാണ് മൃതദേഹം മാറിപ്പോയതായി വെണ്ണിയൂർ സ്വദേശിയുടെ ബന്ധുക്കൾക്ക് മനസിലായത്. തുടർന്ന് ആശുപത്രി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
Story Highlights – Mortuary, Medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here