തട്ടിപ്പ് കേസ്: എൻസിപി നേതാവിന് തടവുശിക്ഷ

തട്ടിപ്പ് കേസിൽ എൻസിപി നേതാവിന് തടവുശിക്ഷ. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ജയൻ പുത്തൻപുരയ്ക്കലിനാണ് ഒരുവർഷം തടവും ഏഴു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ബാങ്കിൽ തൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കളമശേരി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി.
കളമശേരി സ്വദേശി സച്ചിദാനന്ദൻ നൽകിയ പരാതിയിലാണ് കോടതി നടപടി. സച്ചിദാനന്ദന്റെ മകന് ബാങ്കിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു എന്നാണ് പരാതി. 2013 നവംബറിൽ യുപിഎ സർക്കാരിന്റെ കാലത്താണ് തട്ടിപ്പ് നടന്നത്. അന്ന് യുപിഎ സർക്കാരിൽ ഘടക കക്ഷിയായിരുന്നു എൻസിപി. മൂന്നു ഘട്ടങ്ങളിലായി ഏഴു ലക്ഷം രൂപയോളം തട്ടിയെടുത്തു. ഇതിന് മുൻപും നിരവധി സാമ്പത്തിക തട്ടിപ്പ് പരാതികൾ ഇയാൾക്കെതിരെ ഉയർന്നിരുന്നു. ഇത്തവണ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പറാക്കാൻ എൻസിപി നേതൃത്വം എൽഡിഎഫിന് കത്ത് നൽകിയിട്ടുണ്ട്.
Story Highlights – NCP, Jayan Puthenpurackal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here