Advertisement

തിരുവനന്തപുരത്ത് 989 പേർക്ക് കൊവിഡ്; 892 പേരും സമ്പർക്ക രോഗികൾ

October 6, 2020
1 minute Read
Thiruvananthapuram covid update today

തിരുവനന്തപുരം ജില്ലയിൽ 989 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 892 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 81 പേരുടെ ഉറവിടം വ്യക്തമല്ല. ഒൻപതുപേരുടെ മരണം കൊവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 390 പേർ സ്ത്രീകളും 599 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 103 പേരും 60 വയസിനു മുകളിലുള്ള 146 പേരുമുണ്ട്. ജില്ലയിലാകെ 12,518 പേരാണ് കൊവിഡ് ചികിത്സയിൽ കഴിയുന്നത്. 850 പേർ രോഗമുക്തി നേടി.

Read Also : എറണാകുളം ജില്ലയില്‍ കൊവിഡ് ലക്ഷണം ഉള്ളവര്‍ക്ക് ബന്ധപ്പെടാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക ഫോണ്‍ സൗകര്യം

സംസ്ഥാനത്ത് ഇന്ന് 7871 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 25 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 6910 പേർക്ക് സമ്പർക്കത്തിലൂടെയാണ് ഇന്ന് രോഗമുണ്ടായത്. ഉറവിടം അറിയാത്ത 640 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 111 പേർ ആരോഗ്യ പ്രവർത്തകരാണ്. ഇരുപത്തിനാല് മണിക്കൂറിനിടെ 60494 സാമ്പിളുകളാണ് പരിശോധിച്ചത്. 4981 പേരാണ് ഇന്ന് രോഗമുക്തരായത്.

Story Highlights Thiruvananthapuram covid update today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top