തൃശൂർ ജില്ലയിൽ 948 പേർക്ക് കൂടി കൊവിഡ്; 320 പേർ രോഗമുക്തർ

തൃശൂർ ജില്ലയിൽ ഇന്ന് 948 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 320 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8418 ആണ്. തൃശൂർ സ്വദേശികളായ 131 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 18768 ആണ്. അസുഖബാധിതരായ 10199 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.

ബുധനാഴ്ച ജില്ലയിൽ സമ്പർക്കം വഴി 946 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 9 കേസുകളുടെ ഉറവിടം അറിയില്ല. ജില്ലയിൽ ക്ലസ്റ്ററുകൾ വഴി കൊവിഡ് റിപ്പോർട്ട് ചെയ്ത ക്ലസ്റ്ററുകൾ ബ്ലാങ്ങാട് ബീച്ച് ക്ലസ്റ്റർ-10, ലിസി കോൺവെന്റ് ഇരിങ്ങാലക്കുട ക്ലസ്റ്റർ-6, കണ്ടശ്ശാംകടവ് മാർക്കറ്റ് ക്ലസ്റ്റർ-4, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ-4, മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ക്ലസ്റ്റർ-2, ഒല്ലൂർ ഹെഡ് ലോഡ് വർക്കേഴ്‌സ് ക്ലസ്റ്റർ-2, കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ)-1, ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ക്ലസ്റ്റർ-1, ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ-1, കല്ല്യാൺ ജ്വല്ലേഴ്‌സ് തൃശൂർ ക്ലസ്റ്റർ-1, നെസ്റ്റ് മാട്രിമോണി വാടാനപ്പിളളി ക്ലസ്റ്റർ-1, യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) -1, വൈമാൾ തൃപ്രയാർ ക്ലസ്റ്റർ-1.
മറ്റ് സമ്പർക്ക കേസുകൾ 871. കൂടാതെ 18 ഫ്രൻറ് ലൈൻ വർക്കർമാർക്കും 13 ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന ഒരാൾക്കും വിദേശത്തു നിന്നു വന്ന ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

Story Highlights covid for 948 more in Thrissur district; 320 people are free of disease

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top