ഡോക്ടറുടെ ആത്മഹത്യ; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ശസ്ത്രക്രിയക്കിടയില്‍ കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വിമര്‍ശനം നേരിട്ടതിന്റെ പേരില്‍ ഡോക്ടര്‍ ആത്മഹത്യ ചെയ്യേണ്ടിവന്ന സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്താന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്.

Read Also : കൊല്ലത്തെ യുവ ഡോക്ടറുടെ ആത്മഹത്യ; വിശദ അന്വേഷണം നടത്താൻ ഉത്തരവിട്ട് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ

ഡോ. അനൂപിന്റെ ക്ലിനിക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ കുട്ടി മരിക്കാനിടയായതിനെ കുറിച്ചും അന്വേഷിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി ആവശ്യപ്പെട്ടു. കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

ഡോക്ടര്‍ക്ക് മനസംഘര്‍ഷം ഉണ്ടായ സംഭവങ്ങളിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. കുട്ടി മരിക്കാനിടയായ സാഹചര്യം മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Highlights Human Rights Commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top