ലൈഫ് മിഷൻ കേസ് : എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. പദ്ധതിയിൽ റെഡ്ക്രസന്റ് എത്തിയതിന് പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. കേസിൽ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണം കൂടുതൽ ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നുവെന്നാണ് നിലവിലെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്. കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യും. പദ്ധതിയിൽ റെഡ്ക്രസന്റ് എത്തിയതിന് പിന്നിൽ ശിവശങ്കറിന് പങ്കുണ്ടെന്ന് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ശിവശങ്കറിനെതിരെ ലൈഫ് മിഷൻ സിഇഒ യു.വി.ജോസും മൊഴി നൽകിയിട്ടുണ്ട്. വിദേശ കമ്പനിയിൽ നിന്നും ഫണ്ട് ലഭിക്കുമെന്ന് ശിവശങ്കർ ലൈഫ് മിഷനെ അറിയിച്ചിരുന്നു. ഇതിനായി സ്ഥലം കണ്ടെത്താനും നിർദ്ദേശിച്ചു. ലൈഫ് മിഷൻ രണ്ടാംഘട്ട മീറ്റിംഗുകളിലെല്ലാം ശിവശങ്ങർ സജീവമായിരുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ശിവശങ്കർനെ കൂടാതെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇവർ ഇടനിലക്കാരായി നിന്നാണ് റെഡ്ക്രസന്റിനെ കൊണ്ടുവന്നതെന്ന് സിബിഐ സംശയിക്കുന്നു. ഇതിനായി കോടതിയിൽ ഉടൻ അപേക്ഷ നൽകും. വിജിലൻസും സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Story Highlights – m sivasankaran to be interrogated by cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here