Advertisement

അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് ഉടൻ അമേരിയ്ക്ക ഇന്ത്യയ്ക്ക് നൽകും

October 7, 2020
2 minutes Read

അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് ഉടൻ അമേരിയ്ക്ക ഇന്ത്യയ്ക്ക് നൽകും. കിഴക്കൻ ലഡാക്കിലെ വിന്യസിച്ചിട്ടുള്ള സൈനികർക്ക് നൽകാനാണ് 72,500 സിഗ്16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് ഇന്ത്യ വാങ്ങുന്നത്. അതേസമയം, 12 ന് നടക്കുന്ന സൈനികതല ചർച്ചയുടെ അജണ്ട സംബന്ധിച്ച തർക്കം ഇപ്പോഴും തുടരുകയാണ്.

അസോൾട്ട് റൈഫിളുകളുടെ രണ്ടാമത്തെ ബാച്ച് വാങ്ങാനുള്ള നിർദേശത്തിന് കേന്ദ്ര സർക്കാർ അനുമതി. 72,500 സിഗ്16 അസോൾട്ട് റൈഫിളുകളുടെ പുതിയ ബാച്ച് ആകും അമേരിയ്ക്കയിൽ നിന്ന് ഇന്ത്യയിലെത്തുക. ജമ്മു കശ്മീരിൽ വിന്യസിച്ചിരിയ്ക്കുന്ന സേനയ്ക്ക് നൽകിയ ആദ്യ ബാച്ച് സാഹചര്യത്തിനും ലക്ഷ്യത്തിനും മികച്ചരീതിയിൽ ഗുണകരമാണെന്ന് സൈന്യം വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ബാച്ച് ലഡാക്കിലേക്ക് എത്തുന്നത്.

ഇന്ത്യൻ സൈന്യത്തെ സംബന്ധിച്ച് സിഗ് -16 ന്റെ രണ്ടാം ബാച്ച് വരുമ്പോൾ റൈഫിൾ സാങ്കേതികതയുടെ പുതിയ പടവ് കൂടിയാണ് രാജ്യം താണ്ടുന്നത്. നിലവിൽ ഉപയോഗിക്കുന്ന ഇന്ത്യൻ സ്‌മോൾ ആംസ് സിസ്റ്റം റൈഫിളുകൾ പൂർണമായി ഇതോടെ പിൻ വാങ്ങും. ഇസ്രയേലിൽ നിന്നുള്ള 16,000 എൽഎംജികളും ഉടൻ ഇന്ത്യയിലെത്തും.

അതേസമയം, അടുത്ത ഘട്ട സൈനികതല ചർച്ചയിലെ അജണ്ടയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കം തുടരുകയാണ്. പിൻ വാങ്ങൽ സമയക്രമം ആക്രമണം ആദ്യ വിഷയം എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യ. ഇക്കാര്യത്തിൽ വിട്ട് വീഴ്ച ഇനി സാധ്യമല്ലെന്നും ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ, ഇന്ത്യ സൈനിക വിന്യാസം കുറയ്ക്കാതെ നടത്തുന്ന പിൻ വാങ്ങൽ നടപടികൾക്ക് അർത്ഥം ഇല്ലെന്നാണ് ചൈനയുടെ നിലപാട്. വിദേശകാര്യ പ്രതിനിധിയെ ഇത്തവണയും സംഘത്തിൽ ഉൾപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

Story Highlights The US will soon supply a new batch of assault rifles to India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top