രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 69 ലക്ഷത്തിലേക്ക്. മഹാരാഷ്ട്ര, കർണാടക, കേരളം, ആന്ധ്ര, തമിഴ്നാട്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി തുടരുന്നു. തമിഴ്നാട്ടിൽ മരണസംഖ്യ പതിനായിരം കടന്നു. ഡൽഹിയിൽ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടു.
Read Also : തിരുവനന്തപുരം, കൊല്ലം, കാസർഗോഡ് ജില്ലകളിലെ കൊവിഡ് കണക്കുകൾ
മഹാരാഷ്ട്രയിൽ 13,395 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 14,93,884 ആയി. 358 പേർ കൂടി മരിച്ചതോടെ ആകെ മരണം 39,430 ആയി ഉയർന്നു. മുംബൈയിൽ 2823 പുതിയ കേസുകളും 48 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ചികിത്സയിലുള്ളവരുടെ എണ്ണം 24,789 ആണ്. ആകെ രോഗബാധിതർ 222,761ഉം, മരണം 9,293ഉം ആയി. കർണാടകയിൽ 24 മണിക്കൂറിനിടെ 10,704 പോസിറ്റീവ് കേസുകളും, 101 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ ആകെ കേസുകൾ 679,356. ആകെ മരണം 9675. തമിഴ്നാട്ടിൽ 5088 പുതിയ കേസുകളും 68 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ആന്ധ്രയിൽ 5292 പുതിയ കേസുകളും 42 മരണവും റിപ്പോർട്ട് ചെയ്തു. ഉത്തർപ്രദേശിൽ 3376ഉം, ഒഡിഷയിൽ 3144ഉം, ഡൽഹിയിൽ 2726ഉം, രാജസ്ഥാനിൽ 2138ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.
Story Highlights – india covid cases to 69 lakhs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here