പത്തനംതിട്ടയിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം

പത്തനംതിട്ടയിൽ യുവതിക്ക് നേരെ നടുറോഡിൽ ആസിഡ് ആക്രമണം. പെരുനാട് വെൺകുളം സ്വദേശി പ്രീജയുടെ മുഖത്തും ശരീരത്തിലുമാണ് ആസിഡ് ഒഴിച്ചത്.
ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം നടക്കുന്നത്. ആസിഡ് ഒഴിച്ചത് ഭർത്താവ് ബിനീഷ് ഫിലിപ്പാണ്. പരിക്കേറ്റ പ്രീജയെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭർത്താവ് കണ്ണൂർ സ്വദേശി ബിനീഷ് ഫിലിപ്പിനെ നാട്ടുകാർ തടഞ്ഞുവച്ച് പെരുനാട് പോലീസിന് കൈമാറി.
പ്രീജയും ഭർത്താവ് ബിനീഷും തമ്മിൽ സൗന്ദര്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതാണ് ആസിഡ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
Story Highlights – pathanamthitta woman acid attack
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News