ഐപിഎൽ മാച്ച് 22: സൺറൈസേഴ്സ് ബാറ്റ് ചെയ്യും

ഐപിഎൽ 13ആം സീസണിലെ 22ആം മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സൺറൈസേഴ്സ് ബാറ്റ് ചെയ്യും. ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ ഡേവിഡ് വാർണർ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.
സൺറൈസേഴ്സിൽ സിദ്ധാർത്ഥ് കൗളിനു പകരം ഖലീൽ അഹ്മദ് കളിക്കും. കിംഗ്സ് ഇലവനിൽ മുജീബ് റഹ്മാൻ ടീമിലെത്തി. പ്രഭ്സിമ്രാൻ സിംഗ്, അർഷ്ദീപ് നാഥ് എന്നിവരും ഇന്ന് കളിക്കും. ക്രിസ് ജോർഡൻ, ഹർപ്രീത് ബ്രാർ, സർഫറാസ് അഹ്മദ് എന്നിവരാണ് പുറത്തായത്.
പോയിൻ്റ് പട്ടികയിൽ യഥാക്രമം ആറാം സ്ഥാനത്തും എട്ടാം സ്ഥാനത്തുമുള്ള രണ്ട് ടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഒരു തോൽവി കൂടി വഴങ്ങിയാൽ ഇരു ടീമുകൾക്കും അവസാന നാലിലേക്കുള്ള പ്രവേശനം വളരെ ദുഷ്കരമാവും. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം വിജയിച്ച് സാധ്യത നിലനിർത്താനാവും ഇരുവരും ഇറങ്ങുക. ദുബായിൽ ഇന്ത്യൻ സമയം 7.30നാണ് മത്സരം.
Story Highlights – sunrisers hyderabad vs kings xi punjab toss
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here